|
ആധുനിക രസതന്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഫ്രെഞ്ച് ശാസ്ത്രജ്ഞനായിരുന്നു ആന്റണ്‍-ലോറന്റ് ഡി ലാവോസിയര്‍ രസായനവിദ്യയും അഗ്നിതത്ത്വവുമെല്ലാമായിരുന്ന രസതന്ത്രത്തിന് ഒരു ശാസ്ത്രശാഖയുടെ കൃത്യത നല്‍കിയതും സര്‍വ്വലൗകിക ഭാഷ നല്‍കിയതും ആന്ത്വാന്‍ ലാവോസിയാണ്.
ജനനം
ഫ്രാന്‍സിലെ പാരീസില്‍ 1743 ഓഗസ്റ്റ് 26-നാണ് ആന്റണ്‍ ലാവോസിയെ ജനിച്ചത്.
ജീവിത രേഖ
മസാരിന്‍ കോളേജില്‍നിന്ന് രസതന്ത്രവും സസ്യശാസ്ത്രവും ജ്യോതിശ്ശാസ്ത്രവും പഠിച്ചു.1764-ല്‍ രസതന്ത്രത്തിലെ ആദ്യ പ്രബന്ധം പ്രസിദ്ധീകരിച്ചു. 1767 മുതല്‍ ഭൂമിശാസ്ത്രപഠനപദ്ധതിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 1768-ല്‍ ഫ്രഞ്ച് അക്കാദമി ഓഫ് സയന്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1771-ല്‍ മേരി ആനിനെ ലാവോസിയ വിവാഹം കഴിച്ചു. 1775 മുതല്‍ സര്‍ക്കാരിന്റെ വെടിമരുന്നു വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു.
കണ്ടുപിടുത്തങ്ങള്‍
ലാവോസിയയുടെ പരീക്ഷണമാണ് ദ്രവ്യസംരക്ഷണനിയമത്തിനു (The law of Conservation of Mass)വഴി തുറന്നത്. ദ്രവ്യം നശിപ്പികുവാനോ , സ്യഷട്ടിക്കുവാനോ സാധ്യമല്ല. രാസപ്രവര്‍ത്തനം നടക്കുമ്പോള്‍ ഇതിന്റെ രൂപത്തില്‍ വ്യത്യാസം വരുന്നു എന്നേയുള്ളു. ഓക്സിജനാണ് വസ്തുക്കള്‍ കത്താന്‍ സഹായിക്കുന്നതെന്ന് ലവോസിയേ മനസ്സിലാക്കി. പ്രാണവായുവിന് ആ പേരിട്ടത് ലാവോസിയേ ആണ്. സള്‍ഫ്യൂരിക് അമ്ലം, സിങ്ക് ഓക്സൈഡ് എന്നിവയ്ക്ക് ഈ പേരിട്ടതും ലാവോസിയേ ആണ്.
Questions for article:
|