സൗദി അറേബ്യ

Article in other languages:

المملكة العربية السعودية
അല്‍-മം‌ലക അല്‍-അറബിയ്യ അസ്സൌദിയ്യ
Kingdom of Saudi Arabia
Flag of Saudi Arabia ഔദ്യോഗിക മുദ്ര
മുദ്രാവാക്യം
"There is no god but God; Muhammad is His messenger" (the Kalima)
ദേശീയ ഗാനം
"Aash Al Maleek"
"Long live the King"

Location of Saudi Arabia
തലസ്ഥാനം
(and largest city)
Riyadh
24°39′N, 46°46′E
ഔദ്യോഗിക ഭാഷകള്‍ Arabic
Demonym Saudi, Saudi Arabian
ഭരണകൂടം Absolute monarchy
 -  King Abdullah bin Abdul Aziz
 -  Crown Prince Sultan bin Abdul Aziz
Establishment
 -  Kingdom declared January 8, 1926 
 -  Recognized May 20, 1927 
 -  Unified September 23, 1932 
 -  ജലം (%) negligible
ജനസംഖ്യ
 -  2007 estimate 27,601,038[1] (46th)
ആഭ്യന്തര ഉത്പാദനം (PPP) 2007 estimate
 -  ആകെ $446 billion (27th)
 -  ആളോഹരി $21,200 (41st)
HDI (2004) Green Arrow Up Darker.svg 0.812 () (61)
നാണയം Riyal (SAR)
സമയമേഖല AST (UTC+3)
 -  Summer (DST) (not observed) (UTC+3)
ഇന്റര്‍നെറ്റ് സൂചിക .sa
ഫോണ്‍ കോഡ് +966
1 Population estimate includes 5,576,076 non-nationals.


അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും വലിയ രാഷ്ട്രമാണ് സൗദി അറേബ്യ. (Arabic: المملكة العربية السعودية‎,English:Kingdom of Saudi Arabia). ഭരിക്കുന്ന രാജകുടുംബത്തിന്റെ നാമത്തിലറിയപ്പെടുന്ന രാജ്യമെന്ന അപൂര്‍‍വ ബഹുമതിയും ഈ നാടിനുണ്ട്. സൗദി അറേബ്യയുടേതു ചുട്ടുപൊള്ളുന്ന വരണ്ട കാലാവസ്ഥയാണ്. പ്രധാന വരുമാനമാര്‍‍ഗം പെട്രോളിയം ഉല്‍പന്നങ്ങളാണ്. ലോകത്തെ ഏറ്റവുമധികം എണ്ണ ഉല്പ്പാദിപ്പിക്കുന്ന രാഷ്ട്രമാണ് സൗദി അറേബ്യ. അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് രാജാവാണ്‌ സൗദി അറേബ്യയിലെ ഇപ്പോഴത്തെ ഭരണാധികാരി.

പില്‍ക്കാലത്ത് സൗദി അറേബ്യയുടെ ഭരണത്തലവനായിത്തീര്‍ന്ന അബ്ദുല്‍ അസീസ് ബിന്‍ സഊദ്, മുഹമ്മദ് അബ്ദുല്‍ വഹാബ് എന്ന ഇസ്ലാമികസൈദ്ധാന്തികനൊപ്പം ചേര്‍‍ന്നു പുതിയ രാഷ്ട്രീയ അസ്തിത്വം, രൂപവത്കരിച്ചതിന്റെ പരിണതഫലമാണ് ഇന്നത്തെ രീതിയിലുള്ള സൗദി അറേബ്യയുടെ പിറവി.

ഈജിപ്തിലെ ഓട്ടോമന്‍ സാമ്രാജ്യത്തിനും അവിടത്തെ തന്നെ ബദവീ ഗോത്രനേതാക്കള്‍ക്കും എതിരെ പൊരുതി നേടിയ വിജയങ്ങളാണ് അബ്ദുല്‍ അസീസ് അല്‍ സഊദിനെ ഈ രാജ്യത്തിന്റെ ഭരണാധികാരിയും രാജാവുമാക്കിയത്. അല്‍ റഷീദ് കുടുംബത്തില്‍നിന്ന് 1902ല്‍ റിയാദ് മേഖല പിടിച്ചെടുത്തുകൊണ്ടായിരുന്നു ഇതിനുള്ള തുടക്കം. അല്‍അഷ, അല്‍ഖ്വതീഫ്, നജദ്, ഹിജാസ് പ്രവിശ്യകള്‍ കൂടി പിടിച്ചെടുത്ത് 1913നും 23നും ഇടക്ക് പുതിയ സാമ്രാജ്യം പടുത്തുയര്‍‍ത്തി. 1926ല്‍ നജദിലെ രാജാവായി അദ്ദേഹം പ്രഖ്യാപിക്കപ്പെട്ടു. പിന്നാലെ ഹിജാസിലെ ഭരണാധികാരം കൂടി സഊദിന്റെ കൈകളിലെത്തി. 1927 മെയ് 20നു ജിദ്ദയില്‍ ബ്രിട്ടീഷുകാരുമായുണ്ടാക്കിയ സമാധാന ഉടമ്പടിക്ക് ശേഷം പൂര്‍‍ണ സ്വാതന്ത്ര്യം ലഭിച്ചതോടെ 1932ല്‍ ഇന്നത്തെ സൗദി അറേബ്യ പിറന്നു. 1938ല്‍ എണ്ണപ്പാടങ്ങള്‍ കണ്ടെത്തപ്പെട്ടതോടെ, ആടുമേച്ചും ഒട്ടകങ്ങളെ വളര്‍‍ത്തിയും കടലിനെ ആശ്രയിച്ചും കഴിഞ്ഞിരുന്ന അറേബ്യന്‍ ജനത സമ്പത്തിന്റെ പര്യായമായി. സഊദ് രാജകുടുംബം സാവധാനം ലോകത്തിന്റെ സാമ്പത്തിക ശാസ്ത്രം തിരുത്തിക്കുറിച്ചുകൊണ്ട്, ലോക നേതാക്കള്‍ക്കൊപ്പം സ്ഥാനം പിടിച്ചു.

പ്രധാന നഗരങ്ങള്‍

മനുഷ്യാവകാശങ്ങള്‍

സൗദി അറേബ്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട് . സൗദിയില്‍ മതസ്വാതന്ത്ര്യം അനുവദിക്കണമെന്ന് പല മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളോട് അടിമകളെ പോലെയാണ് പെരുമാറുന്നതെന്ന് ഹ്യൂമണ്‍ റൈറ്റ് വാച്ച് എന്ന സംഘടന കുറ്റപ്പെടുത്തുന്നു. [2]. [3]

2008ല്‍ ഇറങ്ങിയ ഒരു റിയാല്‍ കറന്‍സി
SP A0393.jpg

അവലംബം

  1. CIA - The World Factbook - Saudi Arabia
  2. http://www.hrw.org/en/content/un-world-leaders-should-press-saudis-intolerance
  3. http://www.hrw.org/en/reports/2008/07/07/if-i-am-not-human-0

‍‍

"http://ml.wikipedia.org/wiki/%E0%B4%B8%E0%B5%97%E0%B4%A6%E0%B4%BF_%E0%B4%85%E0%B4%B1%E0%B5%87%E0%B4%AC%E0%B5%8D%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്

Questions for article: സൌദി അറേബ്യയുടേതു ചുട്ടുപൊള്ളുന്ന

This article is from Wikipedia. All text is available under the terms of the GNU Free Documentation License.


IHS Europe: Infrared Heating Systems for Home and Business.